03:45am 12 November 2026
NEWS
ഖിഫ് സൂപ്പർ കപ്പ്: കോഴിക്കോട്, എറണാകുളം സെമിയിൽ
07/12/2025  07:24 AM IST
nila
ഖിഫ് സൂപ്പർ കപ്പ്: കോഴിക്കോട്, എറണാകുളം സെമിയിൽ

ദോഹ: ദോഹ സ്റ്റേഡിയത്തിൽ നടന്നുവരുന്ന
 ഖിഫ് സൂപ്പർ കപ്പിൽ വെള്ളിയാഴ്ച
(ഡിസംബർ 5ന്)ത്തെ
  മത്സരങ്ങളിൽ കോഴിക്കോടും എറണാകുളവും  സെമിഫൈനലിൽ പ്രവേശിച്ചു.ആദ്യ മത്സരത്തിൽ Maps കോഴിക്കോട്, വയനാടിനെ 2–0 ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ 68-ആം മിനുട്ടിൽ വാജിദ് നേടിയ ഗോളിലൂടെ കോഴിക്കോട് ലീഡ് നേടി. ഇഞ്ചുറി ടൈമിൽ മുസമ്മിൽ നേടിയ രണ്ടാം ഗോളോടെ വിജയം ഉറപ്പിച്ചു.വയനാട് ഗോൾകീപ്പർ ഹോക്സിലിൻ മാൻ ഓഫ് ദ മാച്ച്ആയി.രണ്ടാമത്തെ മത്സരത്തിൽ എറണാകുളം, എതിരില്ലാത്ത നാല് ഗോളിന് കാസർഗോഡിനെ പരാജയപ്പെടുത്തി.കളിയുടെ തുടക്കം മുതൽ ആക്രമണ നിയന്ത്രണം കൈവശപെടുത്തിയ എറണാകുളം കാസർഗോഡിനെ ഏകപക്ഷീയമായ 4ഗോളുകളികൂടെയാണ് 
ഖിഫ് സൂപ്പർ കപ്പിൽനിന്നും പുറത്താക്കിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img